കള്ളാർ പഞ്ചായത്ത് എമർജൻസി റെസ്പോൺസ് ടീമിനു പരിശീലനം നൽകി.

രാജപുരം : കള്ളാർ പഞ്ചായത്ത്തല എമർജൻസി റെസ്പോൺസ് ടീമിൻ്റെ പരിശീലനം പഞ്ചായത്ത് ഹാളിൽ നടന്നു. പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു . വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഗോപി,  
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ  പി.ഗീത,
 ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു . ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുകൊണ്ട്  ഫയർ  ആൻ്റ് റസ്ക്യൂ  ഓഫീസർ കൃഷ്ണരാജ് പരിശീലനം നൽകി. പ്രാഥമിക ചികിൽസ വിഷയത്തിൽ ജെഎച്ച്ഐ   വിമല ക്ലാസ് നൽകി. പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ സ്വാഗതവും, കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 

Leave a Reply