
രാജപുരം: സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനകീയമായതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണാരംഭിക്കുന്ന മാലക്കല്ല് സബ് ട്രഷറി ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മാലക്കല്ല് സബ്ട്രഷറി ഉൾപ്പെടെ ട്രഷറികൾ കൂടുതൽ ജനകീയ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറും;
ഒമ്പത് മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന മാലക്കല്ല് സബ് ട്രഷറി കൂടുതൽ ജനകീയ പ്രവർത്തനങ്ങളുടെ കേന്ദ്രമാകണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു .
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇടപാടുകൾ നടക്കുന്ന ഒരു സ്ഥാപനം എന്ന നിലയിൽ ട്രഷറികൾക്ക് എല്ലാ അത്യാധുനിക സൗകര്യങ്ങളും വേണ്ടത് അത്യാവശ്യമാണെന്നും ഈ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊണ്ടാണ് പുതിയ കെട്ടിടം നിലവിൽ വരുന്നതെന്നും പെൻഷൻകർക്ക് ഒത്തുകൂടാനുള്ള സ്ഥലം എന്ന നിലയിൽ അവരുടെ പ്രായം കണക്കിലെടുത്ത് ആവശ്യമായ സൗകര്യങ്ങളോടുകൂടിയാകും ട്രഷറി പ്രവർത്തനമാരംഭിക്കുക എന്നും മന്ത്രി പറഞ്ഞു. ഇ.ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ലക്ഷ്മി, കള്ളാർ , പനത്തടി, കുറ്റിക്കോൽ, കോടോം- ബേളൂർ പഞ്ചായത്ത് പ്രസിഡൻറ്മാരായ ടി.കെ.നാരായണൻ, പ്രസന്ന പ്രസാദ്, മുരളി പയ്യങ്ങാനം, പി. ശ്രീജ , ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് മാവേലി, കള്ളാർ പഞ്ചായത്ത് മെമ്പർ മിനി ഫിലിപ്പ്, മാലക്കല്ല് സെൻ്റ് മേരീസ് സ്കൂൾ മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ട്,പൂക്കയം എസ്റ്റേറ്റ് മാനേജർ ജോമോൻ പ്രതിനിധി ട്രഷറി സ്ഥലം വാങ്ങൽ കമ്മിറ്റി കൺവീനർ പി ജെ ജോൺ, പ്രസ്സ് ഫോറം പ്രസിഡൻറ് ഗണേശൻ, വിവിധ സർവീസ് സംഘടനപ്രതിനിധികൾ, പെൻഷൻ സംഘടനാ പ്രതിനിധികൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസർ കെ.റീജ നന്ദിയും പറഞ്ഞു