
രാജപുരം : വിദ്യാർഥിയെ ഹോസ്‌റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാണത്തൂർ ചിറങ്കടവിലെ കന്നിത്തോട് വീട്ടിൽ ദിനേശന്റെ
മകൻ അഭിഷേക് (19) നെയാണ് 26ന് രാത്രി കാസർകോട് പോസ്‌റ്റ് മെട്രിക് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് ഗവ.കോളജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. ബിഎൻഎസ്എസ് 194 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കാസർകോട് പൊലീസ് കേസെടുത്തു. മാതാവ്: സിന്ധു. സഹോദരി: അവന്തിക.