
രാജപുരം : ബാലഗോകുലം പനത്തടി താലൂക്ക് വാർഷിക സമ്മേളനം നടന്നു. കള്ളാർ വ്യാപാര ഭവനിൽ നടന്നു. പ്രമുഖ വ്യാപാരി എ.കെ.ജോസ് കണ്ണന് മാല ചാർത്തിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സുജാത നാരായണൻ അധ്യക്ഷത വഹിച്ചു. ബാലഗോകുലം ഗോപിച്ചേട്ടൻ്റെ സന്ദേശം കള്ളാർ വൈഷണവം ഗോകുലാംഗം പി.ആദികൃഷ്ണൻ വായിച്ചു. ടി.തമ്പാൻ കൊട്ടോടി സ്വാഗതം. ഗീതാ നാരായണൻ നന്ദി പറഞ്ഞു.
ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുലജില്ലാ അധ്യക്ഷൻ ഡോ.സി. ബാബു പ്രഭാഷണം നടത്തി. വിവിധ ഗോകുലങ്ങളിലെ കുട്ടികൾ ഗോകുലങ്ങളിൽ നിന്നും പകർന്നു കിട്ടിയ വിവിധങ്ങളായ വ്യകതിഗത പരിപാടികൾ അവതരിപ്പിച്ചു.സമാപന സഭയിൽ കാസർകോട് ജില്ലാ ട്രഷറർ കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. റവന്യു ജില്ലാ കാര്യദർശി എൻ.ടി.വിദ്യാധരൻ , സഹ. കാര്യദർശി ജയരാമൻ മാടിക്കാൻ, കാഞ്ഞങ്ങാട് ഗോകുലജില്ലാ കാര്യദർശി പി.സുരേഷ് പടിഞ്ഞാറെക്കര എന്നിവർ സംബന്ധിച്ചു..
പുതിയ ഭാരാവാഹികൾ രക്ഷാധികാരി: ടി.തമ്പാൻ കൊട്ടോടി, അധ്യക്ഷ : സുജാതാ നാരായണൻ അയ്യങ്കാവ്, ഉപാധ്യക്ഷൻ : രശ്മി വണ്ണാത്തിക്കാനം, കാര്യദർശി : വിജേഷ് കൊട്ടോടി, സഹ കാര്യദർശി : കെ .കണ്ണൻ കോട്ടക്കുന്ന്, ഖജാൻജി : ഈശ്വര ശർമ്മ കള്ളാർ, ഭഗിനി പ്രമുഖ : രമ്യ രാമകൃഷ്ണൻ കള്ളാർ, സഹ ഭഗിനി പ്രമുഖ : ഗീത നാരായണൻ കൊട്ടോടി, സമിതി അംഗങ്ങൾ : രത്നാകരൻ മുണ്ടോട്ട്, വിന്ധ്യ കൊട്ടോടി, ശരണ്യ ദിനേശൻ വിട്ടിയാർക്കുന്ന് , രമ്യ വേണു ആയ്യങ്കാവ് തുടങ്ങി പന്ത്രണ്ടംഗ കമ്മിറ്റിയെ നിശ്ചയിച്ചു.