
രാജപുരം : കെഎസ് എസ്പിഎ കളളാർ-പനത്തടി മണ്ഡലം റാണിപുരം ഒലിവ് റിസോർട്ടിൽ വച്ച് കുടുംബ സംഗമവും കെഎസ് എസ്പിഎയിൽ അംഗത്വമെടുത്ത പുതിയ അംഗങ്ങൾക്കു് വരവേല്പും നടത്തി. കുടുംബ സംഗമം കെഎസ് എസ്പിഎ
ജില്ലാ വൈസ് പ്രസിഡൻ്റ് എം.യു.തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.ജെ.മാത്യു മുഖ്യ പ്രഭാഷണം നടത്തി. ടി.പി.പ്രസന്നൻ, പി.ടി.മേരി , ഒ.സി.ജെയിംസ്, ഇ.രാമചന്ദ്രൻ, മോളി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. എം.എ.ജോസ് സ്വാഗതവും, കെ.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ പുതിയ അംഗങ്ങൾക്കു് സ്വീകരണം നൽകി. ബാലചന്ദ്രൻ കൊട്ടോടിയുടെ വിനോദവിജ്ഞാന സദസ്സ്” അറുപതിൽ നിന്ന് ആറിലേക്ക് ” ചടങ്ങിന് മാറ്റ് കൂട്ടി. കെഎസ് എസ്പിഎ
കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.