മാലിനും വലിച്ചെറിയുന്നവർ ഇനി  പേടിക്കണം: ചുള്ളിക്കര പയ്യച്ചേരി പ്ലാൻ്റേഷൻ റോഡിൽ ക്യാമറ സ്ഥാപിക്കുന്നു.

രാജപുരം: മാലിന്യം വലിച്ചെറിയുന്നത് പിടികൂടാനും അതു വഴി മാലിന്യം തടയാനും ചുള്ളിക്കര പയ്യച്ചേരി പ്ലാൻ്റേഷൻ റോഡിൽ ക്യാമറ സ്ഥാപിക്കുന്നു. ഇതിൻ്റെ ഭാഗമായി അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. പ്ലാൻ്റേഷൻ റോഡ് മാലിന്യം തള്ളുന്നതിൻ്റ  കേന്ദ്രമായതോടെയാണ് കള്ളാർ പഞ്ചായത്ത് ഇവിടെ ക്യാമറ സ്ഥാപിച്ച് പിഴ ഈടാക്കാനുള്ള തീരുമാനമെടുത്തത്. വൈദ്യതി കണക്ഷൻ ലഭിച്ചാൽ ഉടൻ ക്യാമറ പ്രവർത്തനക്ഷമമാകും.

Leave a Reply