
രാജപുരം : കൊട്ടോടി ഗവ : ഹയർസെക്കൻഡറി സ്കൂളിന് കൊട്ടോടി ചെറിയകടവ് സി.കെമമ്മൂട്ടിയുടെ സ്മരണയ്ക്ക് വേണ്ടി സ്കൂൾ പിടിഎ പ്രസിഡണ്ട് സി.കെ.ഉമ്മറും കുടുംബവും നിർമ്മിച്ചു നൽകിയ ഗേറ്റിന്റെ സമർപ്പണം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ , വാർഡ് മെമ്പർ എം.കൃഷ്ണകുമാർ , എസ്എംസി ചെയർമാൻ ബി.അബ്ദുള്ള, പ്രധാന അധ്യാപിക ബിജി ജോസഫ്, പ്രിൻസിപ്പാൾ ജോബി ജോസ്, മദർ പിടിഎ പ്രസിഡണ്ട് ഷീല , അധ്യാപകൻ കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.