
രാജപുരം : പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവം കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവമാക്കാൻ സെൻ്റ് മാലക്കല്ല് മേരീസ് എ യുപി സ്കൂൾ ഒരുങ്ങിക്കഴിഞ്ഞു. “വായനക്ക് അവധിയില്ല” എന്ന പേരിൽ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനും വായനയിലും പഠനത്തിൽ താല്പര്യം നിലനിർത്തുന്നതിനും ലക്ഷ്യമിട്ട അവധിക്കാല പരിപാടിയുടെ പ്രതിഫലനമായ 525 വായനാ പതിപ്പുകൾ, കയ്യെഴുതുമാസികകൾ, കുട്ടികളുടെ സർഗാത്മക രചനകൾ, എൻ്റെ നാട് പതിപ്പ് തുടങ്ങി വിവിധ സൃഷ്ടികൾ, പുതിയ അധ്യയനവർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം, കുട്ടികളെ വരവേൽക്കാനായി അദ്ധ്യാപകരും പിടിഎ യും തയ്യാറാക്കിയ ഹരിത ബൊക്ക, ഒന്നാം ക്ലാസിലെ കുട്ടികൾക്കായുള്ള ബാഗുകൾ, ഹരിത അലങ്കാരങ്ങൾ തുടങ്ങി വേറിട്ടതും വർണാഭവുമായ പരിപാടികളുമായാണ് സ്കൂൾ പ്രവേശനോത്സവത്തിനായി ഒരുങ്ങിയിരിക്കുന്നത്. കൂടാതെ ജൂൺ ആരംഭത്തിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഓരോ ദിനവും അവരുടെ സമഗ്ര ഉന്നമനത്തിന് മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ , റോഡ് സുരക്ഷ ട്രാഫിക് നിയമങ്ങൾ, വ്യക്തി ശുചിത്വം പരിസര ശുചിത്വം, ആരോഗ്യം വ്യായാമം കായികക്ഷമത, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, വൈകാരിക നിയന്ത്രണം തുടങ്ങിയ വിവിധ ക്ലാസുകളും ഒരുങ്ങിക്കഴിഞ്ഞു.