
രാജപുരം : ഹോളി ഫാമിലി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പ്രവേശനോത്സവം നടത്തി.
സ്കൂൾ മാനേജർ റവ.ഫാ.ജോസ് അരിച്ചിറ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു പിടിഎ പ്രസിഡണ്ട് കെ.എ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. രാജപുരം പോലീസ് സ്റ്റേഷനിലെ അസിസ്റ്ററ്റ് സബ് ഇൻസ്പെക്ടർ രാജേഷ് മുഖ്യപ്രഭാക്ഷണം നടത്തി. പ്രിൻസിപ്പാൾ വിൻസി , വാർഡ് മെമ്പർ വനജ ഐത്തു , എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് സി.ചന്ദ്രൻ, നവാഗതരായ കുട്ടികളുടെ പ്രതിനിധി അൽന എന്നിവർ സംസാരിച്ചു. സ്കൂൾ അസിസ്റ്ററ്റ് മാനേജർ ഫാ. ഓനായി കുട്ടികൾക്ക് പഠന കിറ്റ് നൽകി. ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ സജി മാത്യു സ്വാഗതവും എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ കെ.ഒ.എബ്രാഹം നന്ദിയും പറഞ്ഞു.