പാണത്തൂർ കുണ്ടുപള്ളിയിൽ കാറും ജീപ്പുമായി കൂട്ടിയിടിച്ച് 8 വിദ്യാർഥികൾക്ക് പരിക്ക് ‘

രാജപുരം: പാണത്തൂർ ചെറങ്കടവ് ഗവൺമെൻ് ഹൈസ്കുളിലെ വിദ്യാവാഹിനി പദ്ധതിയിൽ സർവീസ് നടത്തുന്ന ജീപ്പും, വിനോദ സഞ്ചാരികളുടെ കാറും കൂട്ടുയിടിച്ച്
8 വിദ്യാർത്ഥികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്. വിദ്യാർഥികളായ അമൃത (12), ജെ.കെ.ആദിദേവ് (7), ജെ.കെ.ആര്യ (15), ശിവകുമാർ (11), കെ.ആർ. ഗീതു (11), കെ.എസ്. ശിവന്യ (9),
അർജുൻ കുമാർ (6), കെ.ലയ (10), കാർ യാത്രക്കാരൻ കർണാടക പുത്തൂർ സ്വദേശി അഷ്‌കർ (26) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ പൂടംകല്ല് താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകിട്ട് നാല് മണിക്ക് കുട്ടികളെ കൊണ്ട് പോകുകയായിരുന്ന വിദ്യാവാഹിനി ജീപ്പിൽ റാണിപുരം കുണ്ടുപള്ളിയിൽ വെച്ച് പുത്തൂർ സ്വദേശികളായ വിനോദ സഞ്ചാരികളുടെ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വിദ്യാർഥികൾ ജീപ്പിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

Leave a Reply