ചാച്ചാജി  ബഡ്‌സ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

രാജപുരം : കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശപ്രകാരം കള്ളാർ സിഡി എസിൻ്റെ നേതൃത്വത്തിൽ ചാച്ചാജി  ബഡ്‌സ് സ്കൂളിൽ 2025-26 പുതിയ അധ്യാന വർഷത്തിന് തുടക്കം കുറിച്ചു. പ്രവേശനോത്സവ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡാലിയ മാത്യു സ്വാഗതം പറഞ്ഞു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്
പ്രിയ ഷാജി അധ്യക്ഷത വഹിച്ചു, ബ്ലോക്ക്‌ മെമ്പർ സി.രേഖ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാന്മാൻ മാരായ പി ഗീത, കെ.ഗോപി എന്നിവരും വാർഡംഗം ബി.അജിത്ത് കുമാർ, പഞ്ചായത്ത് സെക്രട്ടറി എ പ്രമ, അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രൻ, സ്നേഹിതാ ജൻഡർ ഹെൽപ്പ് ഡെസ്ക്, രാജലക്ഷ്മി എന്നിവർ സംസാരിച്ചു.  നവാഗതർക്ക് പൂക്കളും മധുരവും, എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും നൽകി. പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ച ഭക്ഷണം നൽകി.
പടന്നക്കാട് ആയുർവേദ ആശുപത്രി മാനസിക വിഭാഗം മെഡിക്കൽ ഓഫീസർ റഹ്മത്തുള്ള ക്ലാസ് നൽകി. തൊഴിൽ പരിശീലനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടാക്കിയ കുടയുടെ പ്രദർശനവും വില്പനയും നടത്തി. ചടങ്ങിൽ എല്ലാ ജനപ്രതിനിധികളും രാഷ്ട്രീയപ്രവർത്തകരും പങ്കെടുത്തു. സിഡിഎസ് ചെയർപേഴ്സൺ
കെ.കമലാക്ഷി നന്ദി പറഞ്ഞു.

Leave a Reply