ബളാംതോട് ഗവ.ഹയർസെക്കൻ്ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി

രാജപുരം: ബളാംതോട് ഗവ.ഹയർസെക്കൻറി സ്കൂളിലെ ഒന്നാം വർഷ ഹയർസെക്കൻഡറി പ്രവേശനോത്സവം “വരവേൽപ്പ് 2025” നടത്തി. വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെഎൻ വേണു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എം.ഗോവിന്ദൻ, പ്രധാന അധ്യാപകൻ എം.സാജു, പിടിഎ വൈസ് പ്രസിഡണ്ട് ടി.വേണുഗോപാൽ, എസ്എംസി ചെയർമാൻ എം.സി.മാധവൻ, എംപിടിഎ പ്രസിഡൻ്റ് മഞ്ജുളാ ദേവി, സ്റ്റാഫ് സെക്രട്ടറിമാരായ ബിജു മല്ലപ്പള്ളി, ബിസി ബാബു, സീനിയർ അസിസ്റ്റൻ്റ്മാരായ പി.റിനിമോൾ, വി.സുനിൽകുമാർ, പൂർവ്വ വിദ്യാർത്ഥി പ്രസിഡൻ്റ് ബി.സുരേഷ് എന്നിവർ സംസാരിച്ചു.

Leave a Reply