ആവശ്യക്കാരില്ല: നട്ടുനനച്ചുണ്ടാക്കിയ നാന്നൂറോളം നേന്ത്രവാഴക്കുലകൾ വിൽക്കാനാകാതെ കർഷകൻ അത്മഹത്യയുടെ വക്കിൽ

രാജപുരം: വിപണി കണ്ടെത്താനാകാതെ പഴുത്ത് നശിക്കുകയാണ് ബളാം തോട് കോയത്തടുക്കത്തെ ജയകുമാറിൻ്റെ നേന്ത്ര വാഴക്കുലകൾ. കർണാടകയിൽ നിന്നും ചെറിയ വിലയിൽ വാഴക്കുലകൾ എത്താൻ തുടങ്ങിയതോടെ വിഷരഹിതമായ ജയകുമാറിൻ്റെ തോട്ടത്തിലെ വാഴക്കുലകൾക്ക് ആവശ്യക്കാരില്ലാതായി. 2 ലക്ഷം രൂപ കുടുംബശ്രീയിൽ നിന്നും ബാങ്കു വായ്പയായും സംഘങ്ങളിൽ നിന്നും കടമെടുത്താണ് ജയകുമാറും ഭാര്യയും കൃഷി ഇറക്കിയത്. ഒരു ഏക്കർ ഭൂമി പാട്ടത്തിന് അടുത്ത് 350 ഓളം വാഴയാണു നട്ടത്. ഇപ്പോൾ എല്ലാം കുലച്ച് പഴുത്തു തുടങ്ങി. കൃഷിഭവന്റെ നിർദ്ദേശപ്രകാരം ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് വളർത്തിയ വാഴക്കുലകൾ ആർക്കും വേണ്ടാത്ത അവസ്ഥയാണ്. വാഴക്കുലകൾ  വിൽക്കാൻ സാധിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും ജയകുമാർ പറയുന്നു.. ബാങ്കിന് പലിശ കെട്ടാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. കുലകൾ പഴുത്ത് നശിക്കാൻ തുടങ്ങിയ തോടെ ഇപ്പോൾ കിലോയ്ക്ക് 40 രൂപ നിരക്കിലാണ് കുലകൾ വിൽക്കുന്നത്. കൂലി പോലും കിട്ടില്ല എന്ന് തനിക്കറിയാം. പഴുത്ത് നശിച്ചു പോകാതിരിക്കാൻ വേണ്ടിയാണ് തുച്ചമായ തുകയ്ക്ക് വാഴക്കുലകൾ നൽകുന്നത് ജയകുമാർ പറയുന്നു.
വാഴക്കുലകൾ വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടുക  9207483361.

.

Leave a Reply