യോഗ പരിശീലനം സംഘടിപ്പിച്ചു.

രാജപുരം : അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി ഭാഗമായി കോടോം ബേളൂർ പഞ്ചായത്തും എരുമക്കുളം ഗവ.ഹോമിയോ ഡിസ്‌പൻസറിയും, കോടോത്ത് ഡോ.അംബേദ്‌കർ ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റും ചേർന്ന് ഹരിത യോഗ, യോഗ പരിശീലനം, ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ച. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എം.ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പി.കുഞ്ഞിക്കൃഷ്ണ്‌ണൻ, സൂര്യ ഗോപാലൻ, ഡോ. ഷഫ്ന‌ മൊയ്‌തു, ടി.കോരൻ, ടി.ബാബു, ചിറ്റാരിക്കാൽ പിഎസി മെംബർ രതീഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ കെ.ജയരാജൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് യോഗ ഇൻസ്ട്രക്ടർ പി.സുഭാഷ് പരിശീലനം നൽകി.

Leave a Reply