
രാജപുരം: റോഡ് നിർമ്മാണത്തിലെ അപാകത മൂലം ഒടയൻ ചാൽ ചെറുപുഴ പിഡബ്ല്യുഡി റോഡിലെ കോളിയാർ ജംഗ്ഷൻ അപകട കേന്ദ്രമാകുന്നു ഒടയൻ ചാൽ മുതൽ ഇടത്തോട് വരെയുള്ള റോഡ് നവീകരിച്ചതിനു ശേഷം ദിനംപ്രതിയെന്നോണം അപകടങ്ങൾ നടക്കുകയാണ് റോഡ് നവീകരണവും ബി എം ബി സി ടാറിങ്ങും നടത്തിയതിനുള്ള അപാകത മൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു അന്യസംസ്ഥാന തൊഴിലാളി അടക്കം രണ്ടുപേർക്ക് കഴിഞ്ഞവർഷം ഇവിടെ നടന്ന അപകടത്തിൽ ജീവൻ പൊലിഞ്ഞു . നിരവധി പേർ ശയ്യാവലംബരര യിരിക്കുകയാണ്
ബന്ധപ്പെട്ട അധികാരികളുടെ മുമ്പിൽ പലതവണ പരാതികൾ ഉന്നയിച്ചിട്ടും കേട്ടഭാവം പോലും നടിക്കുന്നില്ല
റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത പരിശോധിച്ചു ശാസ്ത്രീയമായി അപകടങ്ങൾ തടയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന്
കോടോം’ -ബേളൂർ പഞ്ചായത്ത് അംഗം എം.വി.ജഗന്നാഥ് അധികാരികളോട് ആവശ്യപ്പെട്ടു ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ജില്ലാ കലക്ടർക്കും പരാതി നൽകി.