
രാജപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ഇന്ന് രാവിലെ റാണിപുരം വിനോദ സഞ്ചാര കേന്ദ്രം സന്ദർശിച്ചു. ജില്ലാ കലക്ടർ കെ.ഇമ്പ ശേഖർ, ബിആർ ഡി സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത് എന്നിവരും ചീഫ് സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.പി.രാജു , റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി.വിമൽ രാജ്, പ്രവീൺകുമാർ ജി.എസ് എന്നിവർ സംബന്ധിച്ചു.