ഗോത്രബന്ധു വികസന പദ്ധതികൾ നേരിട്ട് കണ്ട് പഠിച്ച് വിദേശ സംഘം

രാജപുരം : സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് (CRD ) നബാർഡ് ആദിവാസി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കാസർഗോഡ് ജില്ലയിലെ കോടോം -ബേളൂർ പഞ്ചായത്തിലെ 500കുടുംബങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതിയെ കുറിച്ചു പഠിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിധിനി സംഘം തായന്നൂരിലെത്തി.
  തിരുവനന്തപുരത്തെ കാന്താരി എന്ന സംഘടനയുടെ നേതൃത്വത്തിൽ  ഒരു വർഷം നീണ്ടുനിൽക്കുന്ന ഇൻ്റർനാഷണൽ ഇംപാക്ട് ലീഡർഷിപ്പ് ട്രെയിനിംഗിൻ്റെ ഭാഗമായുള്ള ഫീൽഡ് പഠനത്തിനായാണ് 22 അംഗ സംഘം എത്തിയത്.  കാമറൂൺ, ജർമനി, കോംഗോ, ഘാന, ലൈബീരിയ, നേപ്പാൾ, നൈജീരിയ, സാംബിയ,സിംബാവേ ,ടാൻസാനിയ തുടങ്ങി 17 രാജ്യങ്ങളിലെ പ്രതിനിധികളും ഉത്തർപ്രദേശ്, മഹാരാഷ്ട്ര,ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരമാണ്  സംഘത്തിലുണ്ടായിരുന്നത്.പദ്ധതി ആസൂത്രണത്തെ കുറിച്ചും, കമ്മിറ്റി പ്രവർത്തനങ്ങളെ കുറിച്ചും വിലയിരുത്തൽ നടത്തിയ സംഘം ആദിവാസി വനിതകളുടേയും കുട്ടികളുടേയും പുരോഗതി ലക്ഷ്യമിട്ടുള്ള ഇടപെടലുകളെ അഭിനന്ദിച്ചു. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജൈവ വള നിർമ്മാണ യൂണിറ്റ്, കോഴി ഫാം, കുട നിർമ്മാണ യൂണിറ്റ്, കൂൺ കൃഷി യൂണിറ്റ് തുടങ്ങിയ സംരംഭങ്ങളും ഉറവ സംരക്ഷണ പ്രവർത്തനങ്ങളും  കിണർ റീച്ചാർജിംഗും സന്ദർശിച്ചു. പഞ്ചായത്ത് മെമ്പർമാരായ രാജീവൻ ചീരോൽ, ഇ.ബാലകൃഷ്ണൻ, സിആർഡി ഡയറക്ടർ ഡോ.സി.ശശികുമാർ, ഗോത്രബന്ധു വികസന സമിതി ഭാരവാഹികളായ രമേശൻ മലയാറ്റുകര, പത്മനാഭൻ കുളിമാവ്  എന്നിവർ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു.  പി.കെ. രാജീവൻ, പ്രമോദ് തൊട്ടിലായി,  വി.പി.വിമല , കെ.എ.ജോസഫ്, വി.ദാമോദരൻ എന്നിവർ നേതൃത്വം നൽകി

Leave a Reply