കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്രയ്ക്ക് പാണത്തൂരിൽ തുടക്കമായി.

രാജപുരം : നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യവുമായി
കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ‘അവകാശ സംരക്ഷണ യാത്ര പാണത്തൂരിൽ തലശേരി രൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
ജാഥ ലീഡർ ഗ്ലോബൽ പ്രസിഡന്റ് പ്രഫസർ.രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ബിഷപ് ഡെലഗേറ്റ് മാർ റെമിജിയുസ് ഇഞ്ചനാനി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറൽ മോൺ. തോമസ് ആനിമൂട്ടിൽ, തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ മാത്യു ഇളംതുരുത്തിപ്പടവിൽ, ഗ്ലോബൽ ഡയറക്‌ടർ ഡോ.ഫിലിപ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, മുൻ ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയനിലം, ഗ്ലോബൽ വൈസ് പ്രസിഡൻ്റുമാരായ പ്രഫ.കെ.എം. ഫ്രാൻസിസ്, ട്രീസ ലിസ് സെബാസ്‌റ്റ്യൻ, ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ, കാഞ്ഞങ്ങാട് ഫൊറോന വികാരി ഫാ.ജോർജ് കളപ്പുര, ഫാ.ജോർജ് വള്ളിമല, പനത്തടി ഫൊറോന വികാരി ഫാ.ജോസഫ് പുവത്തോലിൽ, കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി അയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ സെക്രട്ടറി പിയൂസ് പറേടം, പനത്തടി ഫൊറോന ഡയറക്‌ടർ ഫാ.നോബിൾ പന്തലാടിക്കൽ, അതിരൂപത സെക്രട്ടറി രാജീവ് തോമസ് കണിയാന്തറ, പാണത്തൂർ യൂണിറ്റ് പ്രസിഡൻ്റ് സ്‌റ്റീഫൻ മലമ്പേപതിക്കൽ എന്നിവർ പ്രസംഗിച്ചു.
തലശ്ശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഫിലിപ് വെളിയത്ത് സ്വഗതവും
പനത്തടി ഫൊറോന പ്രസിഡൻ്റ് ജോണി
തോലമ്പുഴ നന്ദിയും പറഞ്ഞു. മതേതരത്വവും രാജ്യത്തിൻ്റെ ഭരണഘടനയും സംരക്ഷിക്കുക, ജസ്‌റ്റിസ് ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക, വന്യമൃഗ ശല്യവും ഭൂപ്രശ്‌നങ്ങളും അവസാനിപ്പിക്കുക, റബർ, നെല്ല് ഉൾപ്പെടെ കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ – ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.

സർക്കാരുകളും -രാഷ്ട്രീയ പാർട്ടികളും മുഖം തിരിച്ച് നിൽക്കുന്ന വിവിധ ജനകീയ -സാമുദായിക വിഷയങ്ങൾ ചൂണ്ടി കാട്ടിയുള്ള ജാഥ. ഒക്ടോബർ 24 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന സമ്മേളനത്തോടെ. സമാപിക്കും

Leave a Reply