രാജപുരം : കോടോം ബേളൂർ പഞ്ചായത്തിലെ ബേളൂർ അങ്കൺവാടി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡണ്ട് പി.ശ്രീജ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്‌ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, നിർമ്മിതി കേന്ദ്രം എഇ അതുൽരാജ്, കൺവീനർ എ.അരവിന്ദൻ, ഐിഡിഎസ് സൂപ്പർവൈസര് മിനി എന്നിവർ സംസാരിച്ചു. വാർഡംഗം പി.ഗോപി സ്വാഗതവും നിർമാണ കമ്മിറ്റി കൺവീനർ വി.റസാഖ് നന്ദിയും പറഞ്ഞു. കാസർകോട് വികസന പാക്കേജിൽ 42 ലക്ഷം രൂപ അനുവദിച്ചാണ് പ്രവൃത്തി പൂർത്തിയാക്കുന്നത്.
