രാജപുരം: കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൻ്റെ പത്തൊൻപതാമത് വാർഷികാഘോഷം ഡിസംബർ 18 ന് വ്യാഴാഴ് പ നടക്കു. വൈകിട്ട് 4.30 ന് എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും.
അമല പ്രൊവിൻസ് വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ.ഷിനി വർക്കി അധ്യക്ഷത വഹിക്കും. കാഞ്ഞിരടുക്കം സെൻ്റ് ജോർജ് പള്ളി വികാരി ഫാ.തോമസ് പള്ളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു റിപ്പോർട്ടവതരിപ്പിക്കും. ലോക്കൽ മാനേജർ സിസ്റ്റർ റീജ ജോസഫ്, പിടിഎ പ്രസിഡൻ്റ് ജിജോ വർഗീസ് എന്നിവർ സംസാരിക്കും. സ്കൂൾ ലീഡർ അലൻ പി സന്തോഷ് സ്വാഗതവും, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അനിത നന്ദിയും പറയും.
