ജൂനിയർ റെഡ്ക്രോസ് ജില്ലാതല സെമിനാർ കൊട്ടോടി ഗവ ഹയർ സെക്കൻററി സ്കൂളിൽ നടന്നു.

രാജപുരം:ജൂനിയർ റെഡ്ക്രോസ് ജില്ലാതല സെമിനാർ കൊട്ടോടി ഗവ ഹയർ സെക്കൻററി സ്കൂളിൽ നടന്നു. പിടിഎ പ്രസിഡൻ്റ് ശ്രീ ഉമ്മർ പൂണൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പതിനാലാം വാർഡ് മെമ്പർ ശ്രീമതി ബിന്ദു ഗംഗാധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. SMC ചെയർമാൻ ശശിധരൻ, MPTA പ്രസിഡൻ്റ് ഷീല എം, കുറ്റിക്കോൽ ജി എച്ച് എസ് ഹെഡ്മാസ്റ്റർ കൃഷ്ണൻ എ എം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. JRC ജില്ലാ ജോയിൻ്റ് കോർഡിനേറ്റർ പ്രശാന്ത് പി.ജി സ്വാഗതം പറഞ്ഞു. HF HSS രാജപുരത്തെ കൗൺസിലർ നിഷ തോമസ് നന്ദി പറഞ്ഞു. GHSS കുറ്റിക്കോൽ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻ A M, കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനും JRC കാസർഗോഡ് ജില്ലാ ജോയിൻ്റ് കോഓഡിനേറ്റർ ശ്രീ പ്രശാന്ത് P G എന്നിവർ സെമിനാറുകൾക്ക് നേതൃത്വം നൽകി. ഹോളി ഫാമിലി സ്കൂൾ രാജപുരം, ബൂൺ സ്കൂൾ കള്ളാർ, അംബേദ്കർ HSS കോടോത്ത്, GHSS കൊട്ടോടി എന്നീ നാല് സ്കൂളുകളിലെ 138 കേഡറ്റുകൾ സെമിനാറിൽ പങ്കെടുത്തു.