ഉദയപുരത്ത്സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി.

രാജപുരം: ചെർക്കള മാർത്തോമ്മാ ബധിര വിദ്യാലയത്തിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഉദയപുരത്തെ തെരേസ മരിയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. സ്കൂൾ ഇദംപ്രദമായി ഉദയപുരത്തു നിർമിച്ചു നൽകിയ സ്നേഹ ഭവനത്തിന്റെ താക്കോൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ജയചന്ദ്രൻ കൈമാറി. മാർത്തോമാ സ്കൂളിലെ മാനേജ്മെന്റ്, പിടിഎ, സ്റ്റാഫ്‌, അഭ്യൂദയ കാംഷികൾ ചേർന്ന് പത്തര ലക്ഷം രൂപ ചെലവിലാണ് വീട് പണി പൂർത്തയാക്കിയത്. തെരേസ മരിയയും മൂന്ന് സഹോദരിമാരും അച്ഛനും അമ്മയും വീടില്ലാതെ വേദനിക്കുന്ന അവസ്ഥയിൽ, മാർത്തോമാ സ്കൂളിലെ സഹപാഠികൾ ചേർത്ത് നിർത്തി നിർമിച്ചു നൽകിയതാണ് സ്നേഹഭവനം. .മാർത്തോമാ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ മാത്യു ബേബി അധ്യക്ഷൻ ആയിരുന്നു. ഉദയപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ സെബാസ്റ്റ്യൻ അരിച്ചാലിൽ, ചെർക്കള മാർത്തോമാ കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ ജോർജ് വർഗീസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
കോടോം ബേളൂർ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സന്ധ്യ രാജൻ മുഖ്യതിഥി ആയിരുന്നു.മുൻ വാർഡ് മെമ്പർ കുഞ്ഞികൃഷ്ണൻ, മാർത്തോമാ സ്കൂൾ മുൻ പ്രധാനാധ്യാപിക ജോസ്മി ജോഷ്വാ, ചെർക്കള എച്ച് എസ് എസ് അദ്ധ്യാപകൻ പത്മനാഭൻ, ഡോ. കെ.എസ്. ജയരാജ്‌ , കൃഷ്ണ.കെ.കെ, സാമൂവൽ, സിബി സി.കുഞ്ഞപ്പൻ, ടി.ബെൻസി , ഷിന്റോ വെമ്പള്ളിൽ, എഞ്ചിനീയർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കോ ഓർഡിനേറ്റർ കെ.ടി.ജോഷിമോൻ സ്വാഗതവും പിടിഎ പ്രസിഡന്റ്‌ ബിൻസി എൻ .ജെ നന്ദിയും പറഞ്ഞു..