രാജപുരം:നീണ്ട 27 വര്‍ഷങ്ങള്‍ക്കുശേഷം 2019 ജനുവരി 13 മുതല്‍ 22 വരെ നടക്കുന്ന കള്ളാ ശ്രീമഹാവിഷ്ണുക്ഷേത്രം നവീകരണം ബ്രഹ്മകലശ മഹോത്സവത്തിന് ഭാഗമായി പ്ലാസ്റ്റിക് മുത്തി പ്രകൃതി ശക്തി എന്ന സന്ദേശത്തില്‍ തുണി സഞ്ചിയുടെ വിതരണോല്‍ഘാടനം ശ്രീ കെ.എം വിഷ്ണു നമ്പീശന്റെ അദ്ധ്യക്ഷതയില്‍ ആഘോഷക്കമ്മിറ്റി ചെയര്മാന് ശ്രീ സുഭാഷ് വര്‍മ്മ നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എച്ച്. വിഘ്നേശ്വര ഭട്ട് പദ്ധതി വിശദീകരിച്ചു.
ശ്രീ എം. കെ മാധവന് നായര്‍ സ്വാഗതം പറഞ്ഞു.
തുണിസഞ്ചി ഏറ്റുവാങ്ങിയത് കെകെ സുകുമാരി (മാതൃസമിതി പ്രസിഡന്റ്)
ശ്രീ പി കെ നാരായണന്, സി ബാലകൃഷ്ണന് നായര്‍, ബി ബാലകൃഷ്ണന് നായര്‍, ഷിബു ടി. എച്ച്. ടി പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.കണ്‍വീനര്‍ കെ ആര് സേതുമാധവന് നന്ദിയും പറഞ്ഞു