എസ് എ ബി എസ് ആരാധനാ സന്ന്യാസി സമൂഹവും കെ സി വൈ എം പനത്തടി ഫെറോനയും സംയുക്തമായി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധനരോഗികള്‍ക്കും വിവിധ കോളനികളില്‍ കഴിയുന്ന 2018 പേര്‍ക്ക് ക്രിസ്മസ് സമ്മാനകിറ്റുകള്‍ വിതരണം ചെയ്തു.

രാജപുരം: എസ് എ ബി എസ് ആരാധനാ സന്ന്യാസി സമൂഹവും കെ സി വൈ എം പനത്തടി ഫെറോനയും സംയുക്തമായി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധനരോഗികള്‍ക്കും വിവിധ കോളനികളില്‍ കഴിയുന്ന 2018 പേര്‍ക്ക് ക്രിസ്മസ് സമ്മാനകിറ്റുകള്‍ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് കരോള്‍ സന്ദേശയാത്രയും നടത്തി . എസ് എ ബി എസ് സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ ജാനറ്റ് , സിസ്റ്റര്‍ ട്രീസ, സിസ്റ്റര്‍ എല്‍സിറ്റ, പനത്തടി ഫറോന വികാരി ഫാദര്‍ തോമസ് പട്ടാംകുളം, അസി: വികരി ഫാദര്‍ സിമില്‍ കാരുവേല്‍ എം എസ് എഫ് എസ്, തോമസ് പ്ലാത്തറ, സണ്ണി ഇടത്തൊട്ടിയില്‍, ബേബി എടാട്ട് , ബിജോയി മാന്തോട്ടത്തില്‍, ജസ്റ്റിന്‍ ഉണ്ണിക്കുന്നേല്‍, സിബി നാഗരോലില്‍, മെബിന്‍ മണിയമ്പ്ര, അഞ്ജു ആനക്കല്ലില്‍, റോക്‌സണ്‍ പാറശ്ശേരിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്രിസ്മസ് കരോള്‍ സന്ദേശയാത്ര ഇന്നലെ വൈകുന്നേരം പാണത്തൂര്‍ പി എച്ച് സി യില്‍ സമാപിച്ചു.

Leave a Reply