വീണ്ടും റാങ്ക് തിളക്കത്തിൽ രാജപുരം സെൻ്റ് പയസ് കോളേജ്.

കംപ്യുട്ടേഷണൽ ബയോളജിയിൽ ആദ്യത്തെ മൂന്ന് റാങ്കും രാജപുരം കോളേജിന്

രാജപുരം:  കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ബിഎസ്സി ന്യൂ ജനറേഷൻ ലൈഫ് ആൻ്റ് കംപ്യുട്ടേഷണൽ ബയോളജി പരീക്ഷയിൽ ആദ്യത്തെ 3 റാങ്കുകളം  രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ. രാവണേശ്വരം കെ.പി.കെ നിവാസിൽ വി.പുരുഷേത്തമന്റെയും കെ.നിഷ ചന്ദ്രന്റെയും മകൾ വി.അഭനയ (ഒന്നാം റാങ്ക്), കിഴക്കേ ബെള്ളിക്കേത്ത് കെ.വി.ഗോപാലന്റെയും വി.അരുണയുടെയും മകൾ വി.ഗോപിക ( രണ്ടാം റാങ്ക്), മധുരക്കാട് കെ.ഗംഗാധരൻ്റെയുംം നിഷയുടെയും മകൾ കെ.ആർദ്ര (മുന്നാം റാങ്ക) എന്നിങ്ങനെ കരസ്ഥമാക്കി കോളേജിൻ്റെ അഭിമാനമായി.