ബി.ബി.എ പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി രാജപുരം സെന്റ് പയസ് ടെന്ത് കോളേജ്; വി. കീർത്തിക്ക് ഒന്നാം റാങ്ക്.

​രാജപുരം: കണ്ണൂർ സർവ്വകലാശാല ബി.ബി.എ പരീക്ഷയിൽ സർവ്വകലാശാല തലത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കി രാജപുരം സെന്റ് പയസ് ടെന്ത് കോളേജ് മികച്ച നേട്ടം കൈവരിച്ചു. യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് കോടോത്ത് എരുമക്കുളം വെങ്ങരവീട്ടിൽ പി.കുഞ്ഞിക്കണ്ണൻ – വി.രതി ദമ്പതികളുടെ മകൾ വി.കീർത്തിയും, രണ്ടാം റാങ്ക് ചുള്ളിക്കര മടത്തിപ്ലാക്കിൽ ബിജു വർഗീസ് – സിൽവി ബിജു ദമ്പതികളുടെ മകൾ അഞ്ജന ബിജുവും നേടി. സർവ്വകലാശാല തലത്തിലെ ആകെ ഏഴ് എ പ്ലസ് ഗ്രേഡുകളിൽ മൂന്നെണ്ണവും രാജപുരം കോളേജിനാണ് ലഭിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ മികവിന്റെ കേന്ദ്രങ്ങളിലേക്ക് ധാരാളം വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തിയ ഡിപ്പാർട്ട്മെന്റിന്റെ അക്കാദമിക മികവ് കൂടി തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് പ്രിൻസിപ്പാൾ ഡോ. ബിജു ജോസഫ് പറഞ്ഞു.