എസ് എസ് എഫ് ചുള്ളിക്കര അയ്യങ്കാവ് യൂണിറ്റ് സാഹിത്യോത്സവ് സംഘടിപ്പിച്ചു.

രാജപുരം : കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി എസ്.എസ്.എഫ് ചുള്ളിക്കര അയ്യങ്കാവ് യൂണിറ്റ് സംഘടിപ്പിച്ച സാഹിത്യോത്സവ് സമാപിച്ചു. ഖിറാഅത്ത്, മാപ്പിളപ്പാട്ട്, പ്രസംഗം, ക്വിസ്, സംഘഗാനം തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു.സർഗ്ഗാത്മക ശേഷിയെ വളർത്തുന്നതിനൊപ്പം മൂല്യാധിഷ്ഠിതമായ സാംസ്കാരിക ബോധം വളർത്തിയെടുക്കാനും ഇത്തരം വേദികൾ ഉപകരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അബ്ദുൽ റഹിമാൻ നൂറാനി ഉദ്ഘാടനം ചെയ്തു. ശിഹാബുദീൻ അഹ്സനി അധ്യക്ഷത വഹിച്ചു. കെ.അബ്ദുല്ല ഹാജി, എ.ശംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി. എ.ഹമീദ് സ്വാഗതവും നൗഷാദ് ചുള്ളിക്കര നന്ദിയും പറഞ്ഞു.