കൊട്ടോടി സെന്റ് ആൻസ് സ്കൂൾ മാനേജ്മെന്റും പി.ടി.എ യും ചേർന്ന് കോച്ച് മനോജ് പള്ളിക്കര, ദേശീയ കായിക താരം അന്ന റെജി എന്നിവരെ ആദരിച്ചു.

രാജപുരം: കൊട്ടോടി സെന്റ് ആൻസ് സ്കൂൾ മാനേജ്മെന്റും പിടിഎയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ കായിക മേഖലയിൽ സ്കൂളിലെ നിരവധി കുട്ടികളെ , ജില്ലാ സംസ്ഥാന ദേശീയ തലത്തിൽ എത്തിച്ച് കുട്ടികൾ മെഡൽ നേടിയ വകയിൽ കോച്ച് മനോജ് പള്ളിക്കരയെയും ഗുജറാത്തിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ  സബ് ജൂനിയർ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ അന്ന റെജിയെയും  സ്കൂൾ ഹാളിൽ വച്ച് ആദരിച്ചു. ഫാ.സനീഷ് കയ്യാലക്കകത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സനൽ ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മധുസുദനൻ മങ്കത്തിൽ , കായികാധ്യാപിക ടെസി മോൾ, ജിൻസ് റോയ് , മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു.