രാജപുരം : യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരണ്ടിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ ബസ് യാത്ര കൊട്ടോടിയിൽ യുഡിഎഫ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബ്ലോക്ക് മെമ്പർ നസീമ അബ്ദുള്ള, വാർഡ് മെമ്പർ ബിന്ദു ഗംഗാധരൻ , സിഡിഎസ് ചെയർപേഴ്സൺ ബി.രമ, മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഉഷ കാഞ്ഞിരത്തടി, യുഡിഎഫ് നേതാക്കളായ ബി.അബ്ദുല്ല. ജോസ് ചെമ്പക്കര. ബേബി.സി, ഉസ്മാൻ.പി, ഉമ്മർ.സി.കെ , കുഞ്ഞിക്കണ്ണൻ കൂരങ്കയ, അശ്വിൻ മേലത്ത്, ബിനു പുതുശ്ശേരികാലായിൽ,
കാർത്തിക്.കെ, ജോസഫ് തേരത്തിനാടിയിൽ, സുമിത.കെ, ഫിലിപ്പ് തച്ചേരിയിൽ , അനു അനിൽ, ഇബ്രാഹിം കൊട്ടോടി എന്നിവർ നേതൃത്വം നൽകി
