രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ തട്ടുമ്മൽ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു .കഴിഞ്ഞ സർക്കാരിൻ്റെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയാണ് 1.5 കോടി രൂപ സ്‌റ്റേഡിയം നവീകരണത്തിനായി മാറ്റി വെച്ചത് , സ്‌റ്റേഡിയത്തിൻ്റെ ഡിസൈൻ അന്തിമമാക്കുന്നതിന് വേണ്ടി പൊതുമരാമത്ത് അസി.എക്സികുട്ടീവ് എൻജിനീയർ പ്രകാശൻ്റെ നേതൃത്വത്തിൽ ആർക്കിടെക് വിഭാഗം ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.
കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ജയചന്ദ്രൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി.രഘുനാഥ്, പഞ്ചായത്ത് വികസന കാര്യ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് വയമ്പ്, പഞ്ചായത്തംഗം ടി.കൃഷ്ണൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ, മുൻ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, മുൻ പഞ്ചായത്ത് സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജയശ്രീ.എൻ.എസ്, പൊതു പ്രവർത്തകരായ എച്ച്.നാഗേഷ്, രാമചന്ദ്രൻ, വർഗീസ് എന്നിവർ സംബന്ധിച്ചു.
