റാണിപുരം അഡ്വൈഞ്ചറർ ടൂറിസം പാർക്കിലുണ്ടായ അപകടത്തിൽവിറങ്ങലിച്ച് നാട് : ജീവൻ നഷ്‌ടപ്പെട്ടത് ചാമുണ്ഡിക്കുന്ന് സ്വദേശിയായ യുവാവിന്

.

രാജപുരം: റാണിപുരത്ത് അഡ്വൈഞ്ചറർ ടൂറിസം പാർക്കിലുണ്ടായ അപകടത്തിൽ   ചാമുണ്ടിക്കുന്ന് സ്വദേശിയായ ഇരുപത്തിനാലുകാരൻ മരണപ്പെട്ടു. പനത്തടിചാമുണ്ഡിക്കുന്ന് വാതിൽമാടി മകൻ സനൂപ് (25) എന്ന യുവാവാണ്  മരണപ്പെട്ടത്. ഇന്നലെ അഞ്ചു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്ന സനൂപ്  സിപ്പ് ലൈൻ  ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. യുവാവിൻ്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.
പിതാവ്: കൃഷ്ണൻ. ​മാതാവ്: ജാനകി. സഹോദരങ്ങൾ: ശരത്, ശ്യാം.