പോഷകാഹാര പ്രദർശന മേളയും, ന്യൂട്രിഷൻ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

രാജപുരം: വനിതാ ശിശു വികസന വകുപ്പ് കാസർഗോഡ്, ഐസിഡിഎസ് പരപ്പ അഡിഷണൽ ന്റെ ആഭിമുഖ്യത്തിൽ കള്ളാർ പഞ്ചായത്ത്‌ ഹാളിൽ പോഷൻ മാഹ് പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ.രജിത ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോയ് പി.ൽ അധ്യക്ഷത വഹിച്ചു. ശിശു വികസന പദ്ധതി ഓഫീസർ രജനി.സി സ്വാഗതം പറഞ്ഞു. പൂടംകല്ല് താലൂക് ആശുപത്രിയിലെ ഡയറ്റിഷ്യൻ മൃദൂല രാജീവ് പോഷകാഹാരത്തെ കുറിച്ച് ക്ലാസ്സെടുത്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം.എം.സൈമൺ, വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത.പി, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ.പി, മെമ്പർമാരായ രേഖ.സി, ഗിരീഷ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ രമ.ബി സൂപ്പർവൈസർമാരായ റെബിത കണ്ണൻ, മിനി .കെ .എ , ലത വളവിൽ, ജയന്തി.പി.വി., കൗൺസിലർ അനു മാത്യു, എൻ എൻ എം കോർഡിനേറ്റർ രശ്മി.കെ.ആർ എന്നിവർ സംസാരിച്ചു.
ഐ സി ഡി എസ് സൂപ്പർ വൈസർ ആശാലത.പി നന്ദി പറഞ്ഞു.തുടർന്ന് അങ്കണവാടി പ്രവർത്തകരുടെ കലാ പരിപാടികൾ നടന്നു.