കുടുംബശ്രീ പ്രവർത്തകർക്കും പെൺകുട്ടികൾക്കും സ്വയം പ്രതിരോധ ക്യാമ്പുമായി അമ്പലത്തറ ജനമൈത്രി പോലീസ്

രാജപുരം :അമ്പലത്തറ ജനമൈത്രി പോലീസിന്റെയും പുല്ലൂർ -പെരിയ ഗ്രാമ പഞ്ചായത്ത്‌ എട്ടാം
വാർഡ് എ ഡി എസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് വേണ്ടി  സ്വയം പ്രതിരോധ ക്യാമ്പ് നടത്തി. പുല്ലൂർ – പെരിയ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. സബിത സി.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ ഡി എസ് പ്രസിഡന്റ്‌ നിഷ .കെ അധ്യക്ഷത വഹിച്ചു
  അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സബ് -ഇൻസ്‌പെക്ടർ പ്രകാശൻ.എം.വി മുഖ്യതിഥിയായി. അമ്പലത്തറ ജനമൈത്രി ബീറ്റ് പോലീസ് ഓഫിസർ പ്രമോദ് ടി.വി സ്വാഗതം പറഞ്ഞു. എ ഡി എസ് മെമ്പർ സഫൂറ .ബി .എച്ച് സംസാരിച്ചു.  കാസർകോട് ജില്ലാ പോലീസ് സെൽഫ് ടീം അംഗങ്ങളായയ സെയ്‌ദ ,  സിവിൽ പോലീസ് ഓഫീസർ രമ്യത ടി ആർ , സിവിൽ പോലീസ് ഓഫീസർമാരായ ഷിബിൻ.സി .കെ .വി, ശ്യാമരാജ് .പി എന്നിവർ ക്ലാസ്സെടുത്തു.