പട്ടികവര്‍ഗ വകുപ്പ് മില്‍മ മലബാര്‍ മേഖലാ യൂണിയനുമായി ചേര്‍ന്ന് പട്ടികവര്‍ഗ ക്ഷീര കര്‍ഷകര്‍ക്ക് കറവ പശുവിനെ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ബളാംതോട് ഗോകുലം വനിതാ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷികവും വ്യാഴാഴ്ച നടക്കും

  • രാജപുരം: പട്ടികവര്‍ഗ വകുപ്പ് മില്‍മ മലബാര്‍ മേഖലാ യൂണിയനുമായി ചേര്‍ന്ന് പട്ടികവര്‍ഗ ക്ഷീര കര്‍ഷകര്‍ക്ക് കറവ പശുവിനെ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ബളാംതോട് ഗോകുലം വനിതാ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷികവും വ്യാഴാഴ്ച നടക്കും. മില്‍മാ ചെയര്‍മാന്‍ പി.ടി. ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്യും. മലബാര്‍ മേഖലാ ചെയര്‍മാന്‍ കെ.എന്‍.സുരേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും. പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ പി.പുഗഴേന്തി മുഖ്യ പ്രഭാഷണം നടത്തും. ജില്ലയില്‍ പരപ്പ ബ്ലോക്കിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ബ്ലോക്കിനു കീഴിലെ ക്ഷീര സംഘങ്ങളില്‍ നിന്നായി 100 കര്‍ഷകരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കറവ പശു, കിടാരി, തൊഴുത്ത് നിര്‍മാണ ധനസഹായം, രണ്ടു വര്‍ഷത്തേക്കുള്ള കാലിത്തീറ്റ, പശുപരിപാലന ചെലവ് എന്നിവ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നല്‍കും. 3.14 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രതിദിനം 1000 ലിറ്റര്‍ അധിക പാല്‍ ഉത്പാദിപ്പിക്കുകയാണ് പദ്ധതി നടപ്പിലാക്കുന്നതോടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യം വച്ചാണ് മില്‍മയുടെ സഹകരണത്തോടെ പട്ടികവര്‍ഗ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മില്‍മാ മലബാര്‍ മേഖലാ ചെയര്‍മാന്‍ കെ.എന്‍.സുരേന്ദ്രന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മില്‍മാ കാസര്‍കോട് ഡയറി പിആന്‍ഡ് ഐ വിഭാഗം തലവന്‍ കെ.മാധവന്‍, ഡോ.യു.നിര്‍മല്‍ കുമാര്‍, സി.എസ്.പ്രദീപ് കുമാര്‍,പി.കെ.ഉഷാകുമാരി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply