
കോളിച്ചാല്‍:പനത്തടി സെന്റ് ജോസഫ് ഫൊറോന ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയില്‍ അന്‍പതിനായിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ പാരിഷ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.ഇതിന്റെ തുടക്കം കുറിച്ച് ഇടവകയിലെ 650 ഓളം കുടുംബങ്ങള്‍ക്കും ബഡ് ചെയ്ത പ്ലാവിന്‍തൈകള്‍ വിതരണം ചെയ്തു. ആദ്യകാല കുടിയേറ്റ കര്‍ഷകനും സദീര്‍ഘകാലം സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്ററുമായി പ്രവര്‍ത്തിച്ച ഉണ്ണിക്കുന്നേല്‍ വര്‍ക്കിയ്ക്ക് പ്ലാവിന്‍ തൈ വിതരണം ചെയ്ത് തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍.ജോസഫ് പാംപ്ലാനി ഉത്ഘാടനം ചെയ്തു.ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു.സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബസിച്ച് നിരവധി കര്‍മ്മപദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി അസി.വികാരി ഫാ.ജോസഫ് ഓരത്തേല്‍ പറഞ്ഞു.