റാണിപുരം: കാസറഗോഡ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റാണിപുരം ഹരിജന്‍ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് വി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ കെ ശാരദ ക്യാമ്പ് ഉദ്ഘാടനം ചെയ്തു; ഊര് മൂപ്പന്‍ എം ബാലന്‍ സ്വാഗതവും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു. സെക്രട്ടറി ഉമേഷ് വേലായുധന്‍, കെ രാധാകൃഷ്ണന്‍ , ബെറ്റി ടീച്ചര്‍, വിനോദ് കുമാര്‍ എം, കെ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ കെ കെ ഷാന്‍ ബാഗ്, ഡോ ബി എ പത്മനാഭ ഭട്ട് എന്നിവര്‍ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകള്‍ നല്‍കി, ഇതിന്റെ തുടര്‍ ക്യാമ്പുകള്‍ ഡിസംബര്‍ മാര്‍ച്ച് മാസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു