കോളിച്ചാല്‍: പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക വാര്‍ഡ്തല കുടുംബക്കൂട്ടായ്മ ഭാരവാഹികളുടെ അവലോകന യോഗം പനത്തടി സെന്റ് ജോസഫ് ഫൊറോന പാരിഷ് ഹാളില്‍ നടന്നു.തലശ്ശേരി അതിരൂപത ഡയറക്ടര്‍ ഫാ.മാത്യു ആശാരിപ്പറമ്പില്‍ ഉത്ഘാടനം ചെയ്തു. പനത്തടി ഫൊറോന വികാരി ഫാ തോമസ് പട്ടാംകുളം അദ്ധ്യക്ഷത വഹിച്ചു.അതിരൂപത സെന്‍ട്രല്‍ കമ്മിറ്റി അംഗം ഡി.പി ജോസ്, ഫൊറോന കോ-ഓര്‍ഡിനേറ്റര്‍ അജി ജോസഫ് പൂന്തോട്ടത്തില്‍, ജോണി കാക്കനാട്ട്, അസി.വികാരി ഫാ.ജോസഫ് ഓരത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.