രാജപുരം: മലയോരത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം- ചുളളിക്കര, പൂടംകല്ല് രാജപുരം ടൗണുകളിലാണ് തെരുവുനായ വിളയാട്ടം നടക്കുന്നത്. ഇന്ന് രാവിലെ രാജപുരം പള്ളിയിലേക്കു പോയ ഇലവുങ്കലിലെ അന്നമ്മ (88) തെരുവുനായയുടെ കടിയേറ്റ് സാരമായ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലബിന്റെ പരിസരത്തു നിന്നും നായ അമ്മച്ചിയെ ആക്രമിക്കുമ്പോള്‍ കുടെയുണ്ടായിരുന്ന സിസ്റ്റര്‍ പട്ടിയെ കൈയിലുണ്ടായിരുന്ന കുട കൊണ്ട് തല്ലി ഓടിക്കുകയായിരുന്നു. പലപ്പോഴും സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ കുട്ടമായ് വരുന്ന നായ്ക്കളെ കണ്ട് പേടിച്ച് തിരിഞ്ഞോടുക പതിവാണ്. ഇനിയെങ്കിലും അധികാരികള്‍ കണ്ണു തുറന്നില്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല