കൗമാര ദിനാചരണവും, പോഷകാഹാര മാസാചരണവും പൂടംകല്ല് താലൂക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം നടത്തി

രാജപുരം: കൗമാര ദിനാചരണവും, പോഷകാഹാര മാസാചരണവും
പൂടംകല്ല് താലൂക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം, കൗമാര കൗണ്‍സിലിങ് യൂണിറ്റ്, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്തആഭിമുഖ്യത്തില്‍ കള്ളാര്‍ പെരുമ്പള്ളി അംഗന്‍വാടിയില്‍ കൗമാര ദിനാചരണവും പോഷകാഹാര മാസാചാരണ് ത്തോടനുബന്ധിച്ച് പോഷകാഹാര പ്രദര്‍ശ നവും മത്സരവും നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി കുഞ്ഞികൃഷ്ണന്‍ നായര്‍ സമ്മാന വിതരണം നടത്തി. അഡോളസെന്റ് കൗണ്‍സിലര്‍ ശ്രീമതിജീനറ്, ഡയറ്റീഷന്‍ ശ്രീമതി മൃദുല, എന്നിവര്‍ ക്ലാസ്സ് എടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിതേഷ് പി, ജൂനിയര്‍ പബ്ലിക് ഹെല്‍ത് നേഴ്സ് ജുമി നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply