രാജപുരം: രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന പതിമൂന്നാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. രാജപുരം,പനത്തടി ഫൊറോനകളുടെ സംയുക്ത നേതൃത്വത്തില്‍ 2019 ഡിസംബര്‍ 13 മുതല്‍ 16 വരെയാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്. പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ മാരിയോ ജോസഫ് ആണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍, തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോര്‍ജ് ഞരളക്കാട്ട.സഹായ മെത്രാന്‍ മാര്‍. ജോസഫ് പപളാനി എന്നിവര്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. രാജപുരം ഫൊറോന ദേവാലയത്തില്‍ നടന്ന സംഘാടക സമിതി യോഗം രാജപുരം ഫൊറോന വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.പനത്തടി ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം അധ്യക്ഷതവഹിച്ചു. ഫാ. ജോര്‍ജ് എളളുക്കുന്നേല്‍, ബേബി പാറ്റിയാല്‍,അരുണ്‍് മുയല്‍കല്ലിങ്കല്‍, തോമസ് പടിഞ്ഞാറ്റുമ്യാലില്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ (ചെയര്‍മാന്‍)ഫാ.ജോര്‍ജ് കുടുന്തയില്‍ (വൈസ് ചെയര്‍മാന്‍) ഫാദര്‍ തോമസ് പട്ടാംകുളം (ജനറല്‍.കണ്‍വീനര്‍) ഫാ. ജോര്‍ജ് എളളുക്കുന്നേല്‍(ജോ.കണ്‍വീനര്‍)സജിമുളവനാല്‍(കോ ഓര്‍ഡിനേറ്റര്‍)ജോര്‍ജ് ചെറുമണത്ത്(ജോ.കോ ഓര്‍ഡിനേറ്റര്‍) മത്തായി എലിതടത്തില്‍,സെബാസ്റ്റ്യന്‍ വെട്ടിക്കാട്ടില്‍ ജനറല്‍ സെക്രട്ടറിമാര്‍