കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ ജീവിത ശൈലീ രോഗ നിര്‍ണയ പരിപാടിയുടെ ഭാഗമായി പൂടംകല്ല് താലൂക് ആശുപത്രിയുടെ ആഭ്യമുഖ്യത്തില്‍ വിവിധ സ്ഥാപനങ്ങളുടെ ജീവനക്കാരുടെ ബി പി , ഷുഗര്‍ പരിശോധന നടത്തി.

രാജപുരം: കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ ജീവിത ശൈലീ രോഗ നിര്‍ണയ പരിപാടിയുടെ ഭാഗമായി പൂടംകല്ല് താലൂക് ആശുപത്രിയുടെ ആഭ്യമുഖ്യത്തില്‍ വിവിധ സ്ഥാപനങ്ങളുടെ ജീവനക്കാരുടെ ബി പി , ഷുഗര്‍ പരിശോധന നടത്തി. രാജപുരം കെ എസ് ഇ ബി, കൊട്ടോടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പരിശോധന നടത്തി. രോഗ സാധ്യത ഉള്ളവര്‍ക്ക് ബോധവത്കരണവും കൗണ്‍സലിംഗ് നടത്തി. മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ സി സുകു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി കുഞ്ഞികൃഷ്ണന്‍ നായര്‍, എം വേണുഗോപാലന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സു
രജിത് എസ് രഘു, അജിത് സി പി, ജിതേഷ് പി, മനോജ് കുമാര്‍ സി, ജുമി നാസര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Leave a Reply