രാജപുരം:ഹോസ്ദൂര്‍ഗ് ഉപജില്ല കായികമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 23 മുതല്‍ 25വരെ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രണ്ടില്‍ വെച്ച് നടക്കുന്ന ഉപജില്ലാ കായിക മേളയില്‍ 82 സ്‌കൂളുകളില്‍ നിന്നും 1500ലധികം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി. കായിക മേളയ്ക്ക് തുടക്കം കുറിച്ച് 22ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ദീപശിഖാപ്രയാണം ആരംഭിക്കും. മുന്‍ ദേശീയ കായിക താരങ്ങളായ കെ യു അഷ്‌ക്കര്‍, നന്ദിനി, ആതിദ്യജൂടോ എന്നിവരുടെ നേതൃത്വത്തില്‍ ദീപം തൊളിയിക്കും. തുടര്‍ന്ന് 12 ചുള്ളിക്കരയില്‍ വെച്ച് ദീപശിഖാപ്രയാണത്തെ രാജപുരം സ്‌കൂള്‍ കായിക താരങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ സ്‌കൂളില്‍ എത്തിക്കും. 23ന് രാവിലെ 9 30ന് സ്‌കൂളില്‍ നിന്നും ഗ്രണ്ടിലേക്ക് ഘോഷയാത്ര നടക്കും തുടര്‍ന്ന് കായികമേള പതാക എഇഒ പി വി ജയരാജ് ഉയര്‍ത്തും. സ്‌കൂള്‍ പതാക മാനേജര്‍ ഫാ ജോര്‍ജ്ജ് പുതുപ്പറമ്പില്‍ ഉയര്‍ത്തും. കായിക മേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി പുഷ്പ നിര്‍വ്വഹിക്കും. ചടങ്ങില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ അധ്യക്ഷനാകും. വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ഭാരവാഹികളായ ഫാ ജോര്‍ജ്ജ് പുതുപ്പറമ്പില്‍, സന്തോഷ് ജോസഫ്, സി ജെ ഫിലോമിന ഒ ജെ മത്തായി, ജെയിന്‍ പി വര്‍ഗ്ഗീസ്, ലൂക്കോസ് മാത്യു, ജെയിംസ് ജോക്കപ്പ്, ബൈജു കെ സ്റ്റിഫാന്‍, ഷിജു പി ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.