പനത്തടി: ജനശ്രീ തച്ചര്‍കടവ് യൂണിറ്റ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും, തച്ചര്‍കടവ് അംഗണ്‍വാടി, ടി.വി സെന്റര്‍ എന്നീ പൊതു സ്ഥാപനങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുകയും ചെയ്ത തച്ചര്‍ കടവ്‌കോളനിയിലെ ശങ്കരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ജനശ്രീ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആദരിച്ചു
ജനശ്രീ കാഞ്ഞങ്ങാട് ബ്ലോക്ക് ചെയര്‍മാന്‍ ജോണി തോലമ്പുഴ, ജനശ്രീ പനത്തടി മണ്ഡലം ചെയര്‍മാന്‍ രാജീവ് തോമസ്, സെക്രട്ടറി വിനോദ് കുമാര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം വൈസ് പ്രസിഡണ്ട് എം. ജയകുമാര്‍, ജനശ്രീ 15-ാം വാര്‍ഡ് ചെയര്‍മാന്‍ ഇ.കെ.ജയന്‍, സെക്രട്ടറി സെബാന്‍ കാരക്കുന്നേല്‍,ഇരിക്കുംകല്ല് യുണിറ്റ് ചെയര്‍മാന്‍ വിനോദ് ഫിലിപ്പ്, തച്ചര്‍കടവ് യുണിറ്റ് ചെയര്‍മാന്‍ പി.കെ. രവി തുടങ്ങിയവര്‍ സംബന്ധിച്ചു.