രാജപുരം: ബൈബിള്‍ കണ്‍വെന്‍ഷന്‍ ജപമാലറാലി നാളെ പനത്തടി,രാജപുരം ഫൊറോനകളുടെ നേത്യത്വത്തില്‍ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന 13-ാം രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് മുന്നോടിയായി നാളെ കണ്‍വെന്‍ഷന്‍ നഗരിയിലേയ്ക്ക് ജപമാല റാലി നടത്തും. കളളാര്‍ സെന്റ് തോമസ് പളളി, ചുളളിക്കര സെന്റ് മേരീസ് പളളി എന്നിവിടങ്ങളില്‍ നിന്ന് 5 മണിക്ക് റാലി ആരംഭിക്കും.തുടര്‍ന്ന് കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ കൊടിഉയര്‍ത്തുകയും ഗ്രൗണ്ട് വെഞ്ചരിക്കുകയും ചെയ്യും. ഡിസംബര്‍ 13മുതല്‍ 16വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.