രാജപുരം:ജെസിഐചുള്ളിക്കരയുടെ നേതൃത്വത്തില്‍ ചുള്ളിക്കര സെന്റ് ജോസഫ്‌സ്‌കൂളില്‍ ക്രിസ്തുമസ്സ് ആഘോഷം നടത്തി.ചടങ്ങില്‍ ജെ സി ഐ പ്രസിഡന്റ് സന്തോഷ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മജിഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്തു, ചുള്ളിക്കരസെന്റ് മേരീസ്പള്ളി വികാരി ഫ.ബേബി പാറ്റിയാല്‍ ക്രിസ്തുമസ്സ് സന്ദേശം നല്‍കി. ജെ സി ഐ മുന്‍ പ്രസിഡന്റ് മനോജ് കുമാര്‍ ,പി ടി എ പ്രസിഡന്റ് പോള്‍സണ്‍ എന്നിവര്‍ആശംസ അര്‍പ്പിച്ച് സംസാരിച്ചു,സോജന്‍ മാത്യു സ്വാഗതവും, പ്രിന്‍സിപ്പാള്‍ ഐറിന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്ക് വേണ്ടി മജിഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടി മാജിക്ക് അവതരിപ്പിച്ചു, കുടാതെകുട്ടികളുടെ കലാപരിപാടികള്‍നടത്തി. ക്രിസ്തുമസ്സ് കേക്കുകളും, ഗിഫ്റ്റുകളും കുട്ടികള്‍ക്ക് വിതരണം ചെയ്തു.