രാജപുരം: കൊട്ടോടി നജാത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികവും മതപ്രഭാഷണവും, കൂട്ടുപ്രാര്‍ത്ഥനയും 2019 ഡിസംബര്‍ 19, 20, 21 വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കൊട്ടോടി ജുമാ മസ്ജിദ് അങ്കണത്തില്‍. ഇന്ന് രാവിലെ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബി. അബ്ദുല്ല പതാക ഉയര്‍ത്തി. 7.30ന് വിജ്ഞാന വേദി എന്‍ ഐ എസ് പ്രസിഡണ്ട് ജുനൈദ് ഫൂന്നൂര്‍ സ്വാഗതവും കൊട്ടോടി ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ട് അദ്ധ്യക്ഷത വഹിക്കും’ കൊട്ടോടി ഖത്തീബ് ജമാഅത്ത് അബ്ദുള്ള ഫെസി ഇര്‍ഫാനി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഉസ്താദ് ശാക്കിര്‍ ദാരിമി വളക്കൈ മുഖ്യ പ്രഭാഷണം നടത്തും വേദിയില്‍ കൊട്ടോടി ജമാഅത്ത് കമ്മിറ്റി ട്രഷര്‍ കുഞ്ഞാമു ഹാജി, സി.എം.അബൂബക്കര്‍ മൗലവി, നിസാര്‍ മൗലവി സന്നിഹിതരാവും.20-12-2019 വെള്ളി കൊളവയല്‍ ഖത്തീബ് ആരീഫ് അഹമ്മദ് ഫൈസി പാണത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. കൊട്ടോടി ജമാ അത്ത് കമ്മിറ്റി സെക്രട്ടറി ബി.മൊയ്തു, ഷംസുദ്ദീന്‍ പി.വി.വേദിയില്‍ സന്നിഹിതരാവും.21-12-19 ശനി സയ്യിദ് അലിയാര്‍ തങ്ങള്‍ ഓട്ടപ്പടവ് മജ്‌ലിസുന്നൂര്‍ കൂട്ട പ്രാര്‍ത്ഥനക്ക് നേത്യത്വം നല്‍കും.വേദിയില്‍ വി.പി.അബ്ദുള്ള മൗലവി ‘ ഹാരീസ്’, കൊട്ടോടി എന്‍.ഐ എസ് കമ്മിറ്റി സെക്രട്ടറി മന്‍സൂര്‍ സന്നിഹരാകും. തുടര്‍ന്ന് അന്നദാനവും നടക്കുന്നതാണ്