രാജപുരം എച്ച്.എഫ്.എച്ച്.എസ് യു.എ.ഇ. ദുബായ് ഷാര്‍ജ അജ്മാന്‍ യൂണിറ്റിന്റെ കുടുംബസംഗമവും നടന്നു

ദുബായ്: രാജപുരം എച്ച്.എഫ്.എച്ച്.എസ് യു.എ.ഇ. ദുബായ് ഷാര്‍ജ അജ്മാന്‍ യൂണിറ്റിന്റെ കുടുംബസംഗമവും , ജനറല്‍ ബോഡി യോഗവും 21,02,20 വെള്ളിയാഴ്ച ദുബായ് മംസാര്‍ പാര്‍ക്കില്‍ വച്ചു നടന്നു . മംസാര്‍ പാര്‍ക്കിലെ പുല്‍ത്തകിടിയില്‍ രാവിലെ മുതല്‍ നടന്ന കുടുംബസംഗമത്തില്‍ 80ഓളം അംഗങ്ങള്‍ പങ്കെടുത്തു . കുട്ടികള്‍ക്കും ,മുതിര്‍ന്നവര്‍ക്കുമായി കായിക കലാപരിപാടികള്‍ നടത്തി .
യോഗത്തില്‍ സെക്രട്ടറി സുനില്‍ ജോസഫ് സ്വാഗതം പറയുകയും , പ്രസിഡണ്ട് മാത്യു ആടുകുഴി അധ്യക്ഷ പ്രസംഗം നടത്തുകയും , ട്രഷര്‍ ദിനേശന്‍ നന്ദി പറയുകയും ചെയിതു .പുതിയ ഭാരവാഹികളായി ജോബി തോമസ് ( പ്രസിഡണ്ട് ), സന്ദീപ് ( സെക്രട്ടറി ), രതീഷ് ( ട്രെഷര്‍ ), ജോസ് കുഴികാട്ടില്‍ ( രക്ഷാധികാരി )എന്നിവരെ തിരഞ്ഞെടുക്കുകയും ചെയിതു .


Leave a Reply