നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് ക്രൈസ്തവര്‍ ഇന്ന് വലിയ നോമ്പിലേക്ക് പ്രവേശിച്ചു

രാജപുരം: നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് ക്രൈസ്തവര്‍ ഇന്ന് വലിയ നോമ്പിലേക്ക് പ്രവേശിച്ചു. രാജപുരം തിരുക്കുടുംബ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.
യേശുദേവന്റെ മരുഭൂമിയിലുളള ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിവസങ്ങളെ ഓര്‍ത്തുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക് പ്രവേശിച്ചു. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തികൊണ്ട് നെറ്റിയില്‍ ചാരം പൂശിക്കൊണ്ടാണ് വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചത്.

Leave a Reply