രാജപുരം: കള്ളാര്‍ അഞ്ചാലയിലെ വിമുക്ത ഭടന്‍ തേക്കുംമൂട്ടില്‍ മാത്യുവിന്റെ (ജോയി) ഭാര്യ മേരി ( റിട്ട. അധ്യാപിക – 61) നിര്യാതയായി. മ്യതസംസ്‌കാരം (27,02,20) വ്യഴം രാവിലെ 10 മണിക്ക് കളളാര്‍ സെന്റ് തോമസ് ദൈവാലയത്തില്‍. പരേത മാലക്കല്ലിലെ വെള്ളക്കട കുടുംബാംഗമാണ്. മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കള്‍: അനു മേരി മാത്യു (കാനഡ), അഖില്‍ ടി. മാത്യു (അസി.മാനേജര്‍, ഇസാഫ് കാഞ്ഞങ്ങാട്). മരുമക്കള്‍: സുനില്‍ വാണിയക്കുന്നേല്‍ (കാനഡ), ചൈതന്യ കണ്ടാരപ്പള്ളില്‍ (അധ്യാപിക, തൊടുപുഴ ചുങ്കം സെന്റ് ജോസഫ് എയുപി സ്‌കൂള്‍). സഹോദരങ്ങള്‍: ലീലാമ്മ മല്‍പ്പാങ്കല്‍, സിസ്റ്റര്‍ ആനി ( ക്രിസ്തുജ്യോതി ആശ്രമം ആന്ധ്രാപ്രദേശ്), സണ്ണി (കെഎസ്ഇബി രാജപുരം), മോളി നാരമംഗലത്ത് (റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍), ഏബ്രഹാം, ബാബു.