രാജപുരം: ഉദയപുരം ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ 21 മുതല്‍ 26 വരെ വിവിധ പരിപാടികളോടെ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഷ്ടബന്ധ ബ്രഹ്മകലശത്തിന് മുന്നോടിയായി മാര്‍ച്ച് 4ന് ശ്രീ ഗോപാലകൃഷ്ണ പ്രതിഷ്ഠാദിന മഹോത്സവം നടക്കും പകല്‍ 10ന് ക്ഷേത്രത്തിന്റെ ആദ്യകാല പ്രവര്‍ത്തകരും 70 വയസ്സിന് മുകളില്‍ പ്രായമുള്ള 98 പേരെയും മണ്‍മറഞ്ഞുപോയവരുടെ കുടുംബങ്ങളെയും ആദരിക്കും. പരിപാടി ഡോ ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 6ന് നടതുറക്കല്‍, 6.30ന് ഗണപതിഹോമം, 7 30ന് ഉഷപൂജ, 9ന് വനകലശാഭിഷേകം, 12 30ന് ഉച്ചപൂജ, വൈകിട്ട് 6 30ന് ദീപാരാധന, രാത്രി 8ന് അത്താഴപൂജ, പ്രസാദവിതരണം എന്നിവ നടക്കും. ഏപ്രില്‍ 21ന് രാവിലെ 9ന് ആനപന്തല്‍ ഉയര്‍ത്തല്‍, 10ന് കലവറ നിറക്കല്‍, വൈകിട്ട് 4ന് ആചാര്യവരവേല്‍പ്പ്, 22ന് രാവിലെ 6ന് ഗണപതി ഹോമം, തുടര്‍ന്ന് വിവിധ പൂജകള്‍, രാത്രി 7ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, 23ന് രാവിലെ 6 മുതല്‍ വാര്‍ഷിക മഹോത്സവ ചടങ്ങുകള്‍, രാത്രി 7ന് അരങ്ങേറ്റവും നൃത്തശില്പവും, 24ന് രാവിലെ ത്രികാല പൂജ, വൈകിട്ട് 6ന് ദീപാരാധന, 7ന് ഭക്തിഗാനങ്ങള്‍, 25ന് വൈകിട്ട് 7ന് സംസ്‌കാരിക സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യപ്രഭാഷണം നടത്തും. രാത്രി 8ന് ജനനി അമ്പലത്തറയുടെ നാട്ടറിവ് പാട്ടുകള്‍, 26ന് രാവിലെ 7 20 മുതല്‍ 9 23 വരെ ഉള്ള ശുഭ മുഹൂര്‍ത്തത്തില്‍ ബ്രഹ്മകലശം, പഞ്ചവാദ്യത്തോുകൂടി ശ്രീ കോവിലിലേക്ക് എഴുന്നള്ളിക്കല്‍, തുടര്‍ന്ന് തുലാഭാരം. വൈകിട്ട് 6ന് ദീപാരാധന, 6 30ന് തായമ്പക, തുടര്‍ന്ന് എരുമക്കുളം ശ്രീ ധര്‍മ്മ ശാസ്ത്ര ഭജന മന്ദിരത്തില്‍ നിന്നും കാഴ്ച്ച സമര്‍പ്പണ ഘോഷയാത്ര, രാത്രി 9 30ന് ശ്രീഭുതബലി എഴുന്നള്ളത്ത്, 12ന് തിടമ്പ് നൃത്തം, 27ന് ക്ഷേത്ര അധീനതയിലുള്ള കാവില്‍ തെയ്യം കൂടല്‍, 28ന് കരിഞ്ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട്. വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ ദാമോദരന്‍ നായര്‍ കണ്ടത്തില്‍, കണ്‍വീനര്‍ ബാലന്‍ വള്ളിവളപ്പില്‍, ക്ഷേത്ര പ്രസിഡന്റ് കെ ഗോപാലന്‍ വാഴവളപ്പില്‍, ജനാര്‍ദ്ദനന്‍ കോടോത്ത്, ഗോപാലന്‍ അയറോട്ട്, എം മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.